കാറിൽ നിന്ന് അവസാനം കൈയെടുക്കുന്ന ആൾക്ക് 50000 രൂപ : മി: ബീസ്റ്റിനെ അനുകരിച്ച് കേരളത്തിന്റെ സ്വന്തം നിക്കി
കാറിൽ നിന്ന് അവസാനം കൈയെടുക്കുന്ന ആൾക്ക് 50000 രൂപ : മി: ബീസ്റ്റിനെ അനുകരിച്ച് കേരളത്തിന്റെ സ്വന്തം നിക്കി യൂടൂബിൽ ബാക്കിയുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിൽ നിന്ന് ഏറെ വ്യത്യസ്തമായി വീഡിയോകൾ ചെയ്യുന്ന നിക്കി വ്ലോഗ്സിന്റെ പുതിയ വീഡിയോയും തരംഗമായി. കുറച്ച് പാവപെട്ട ആളുകളെ വിളിച്ച് ഒരു കാറിൽ കൈ വെയ്ക്കാൻ ആവിശ്യപ്പെടും. കാറിൽ നിന്ന് കൈയെടുത്താൽ മത്സരത്തിൽ നിന്ന് പുറത്താകും. അങ്ങനെ കൈയെടുക്കാതെ അവസാനം വരെ കാറിൽ പിടിച്ച് നിൽക്കുന്ന ആൾക്ക് സമ്മാനമായി അമ്പതിനായിരം രൂപ ലഭിക്കും. കാശില്ലാതെ പ്രയാസപ്പെടുന്ന ആളുകളെ തന്റെ ചുറ്റുപാടിൽ നിന്ന് കണ്ടെത്തി അവരെയാണ് നിക്കി തന്റെ വീഡിയോലേക്ക് ക്ഷണിക്കുന്നത്. മി: ബീസ്റ്റ് എന്ന ഇംഗ്ലീഷ് യൂടൂബർ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ലംബോൾഗിനി വെച്ചിട്ടാണ് ഈ പരീക്ഷണം നടത്തിയത്. വിജയികൾക്ക് ആ കാറ് സ്വന്തമാക്കാം. മൂന്നും നാലും ദിവസങ്ങൾ വരെ ഈ മത്സരങ്ങൾ നീണ്ട് പോകാറുണ്ട് അവസാനം മത്സരത്തിൽ നിന്ന് പുറത്താകുന്ന ആളുകൾക്ക് നല്ലൊരു തുകയും മറ്റു ആപ്പിൾ പ്രൊഡക്റ്റ്സുമൊക്കെ ബീസ്റ്റ് നൽകാറുണ്ട്. അത്തരത്തിലുള്ള വീഡിയോ ആയിട്ടാണ് കേരളത്തിന്റെ നിക്കിയും എത്തിയി...